Saturday, April 28, 2007

ഭാഷാസംശയം

സിബുവിന്റെയും റാല്‍‌മിനോവിന്റെയും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നിയ, മലയാളഭാഷയെപ്പറ്റിയുള്ള, ചുമ്മാ കുറെ സംശയങ്ങള്‍:

1. എങ്ങിനെയൊക്കെയാണ് ഒരു ഭാഷ വളരുന്നത്?

2. മനസ്സില്‍ വരുന്ന ഭാഷ കൈവെച്ച് വിരലുകൊണ്ടോ പേനകൊണ്ടോ പേപ്പറിലെഴുതി അത് വായിച്ച് അത് പിന്നെയും മനസ്സില്‍ പതിപ്പിക്കുന്ന രീതിയാണോ ഭാഷ പഠിക്കാന്‍ ഏറ്റവും നല്ലത്?

3. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ വായിച്ച് മലയാളത്തില്‍ തന്നെ അത് മനസ്സില്‍ ആക്കിയാല്‍ അത് ഭാഷയുടെ പഠനത്തെയും വളര്‍ച്ചയെയും സഹായിക്കുമോ? അതോ പണ്ടൊക്കെ നമ്മള്‍ പഠിച്ചതുപോലെ മണലിലും സ്ലേറ്റിലുമൊക്കെ എഴുതിത്തന്നെ പഠിക്കണോ?

4. റാല്‍‌മിനോവ് പറഞ്ഞതുപോലെ c h a-cha, c h a-cha, c h a-cha എന്ന രീതിയില്‍ അക്ഷരങ്ങള്‍ പഠിക്കുന്ന ഒരു തലമുറ ഉണ്ടാവുമോ, നമ്മള്‍ മലയാള അക്ഷരങ്ങളുപയോഗിച്ചുള്ള എഴുത്ത് പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍? “ച” എന്ന് സ്ക്രീനില്‍ വായിക്കണമെങ്കില്‍ cha എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യണം എന്ന് പഠിപ്പിക്കാന്‍ തുടങ്ങുമോ സ്കൂളുകളില്‍? അത് നല്ലതിനോ ചീത്തയ്ക്കോ?

5. കൈകൊണ്ടുള്ള മലയാളം എഴുത്തും മലയാളം കീബോഡിലുള്ള മലയാളം ടൈപ്പിംഗും മലയാളഭാഷയുടെ വളര്‍ച്ചയെ ഒരേ രീതിയിലാണോ സഹായിക്കുന്നത്? ഏതാണ് മെച്ചം? ഏതാണ് പ്രായോഗികം?

6. പേനകൊണ്ടുള്ള എഴുത്തിന്റെ കാലം കഴിഞ്ഞോ?

7. കൂടുതല്‍ ആള്‍ക്കാര്‍ ഭാഷ ഉപയോഗിക്കുമ്പോഴാണോ ആ ഭാഷ വളരുന്നു എന്ന് പറയുന്നത്?- അങ്ങിനെയാണെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ വായിക്കുമ്പോളാണോ കൂടുതല്‍ ആള്‍ക്കാര്‍ എഴുതുമ്പോളാണോ കൂടുതല്‍ ആള്‍ക്കാര്‍ പറയുമ്പോളാണോ, അതോ ഇതെല്ലാം കൂടി ചേരുമ്പോഴാണോ ഭാഷയുടെ ശരിക്കുള്ള വളര്‍ച്ച? ഇവയിലേതെങ്കിലും ഒന്ന് ശരിയായ രീതിയിലല്ലെങ്കില്‍ ഭാഷയുടെ വളര്‍ച്ചയും ശരിയായ രീതിയിലല്ലാതാവുമോ? എന്തൊക്കെയാണ് ഈ ശരിയായ രീതികള്‍?

ഇതില്‍ പലതിന്റെയും ഉത്തരം ദേവേട്ടനുള്‍പ്പടെ പലരും പലയിടത്തും പറഞ്ഞതാണെന്ന് തോന്നുന്നു, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗിലും ജ്യോതിടീച്ചറിന്റെ ബ്ലോഗിലും മറ്റും. ചുമ്മാ തോന്നിയത് ചുമ്മാ എഴുതി. അത്രേള്ളൂ.

Labels: , , ,

14 Comments:

At Sat Apr 28, 09:40:00 AM 2007, Blogger G.manu said...

nyayamayaa SamSayangaL

:)

 
At Sat Apr 28, 12:09:00 PM 2007, Blogger കുടുംബംകലക്കി said...

കേരളവും കുറേ എയ്ഡഡ് സ്കൂളുകളിലെ അക്ഷരാഭ്യാസമില്ലാത്ത അധ്യാപകരും ഉള്ളിടത്തോളം കാലം ഇതൊന്നും നടക്കില്ല മാഷേ, ഒരു മാറ്റവും സംഭവിക്കില്ല.

മുറ്റുവിന, പറ്റുവിന, പേരച്ചം, വിനയച്ചം... ഇതു തന്നെ വിധി.

 
At Thu May 03, 11:50:00 AM 2007, Blogger അങ്കിള്‍. said...

ഒരു പോസ്റ്റിലെ കമന്റെഴുതുമ്പോള്‍ വേറൊരു പോസ്റ്റിലെ ഏതെങ്കിലുമൊരു കമന്റിലേക്ക്‌ നേരിട്ട്‌ ലിങ്ക്‌ കൊടുക്കുന്നതെങ്ങനെയെന്ന്‌ വക്കാരി എവിടയോ ചോദിച്ചതായി ഞാനോര്‍ക്കുന്നു. ഞാന്‍ ചെയ്യുന്നതെങ്ങനെയെന്ന്‌ ഇവിടെ വിവരിച്ചിട്ടുണ്ട്‌.

അതു പോലെ "ദേവാ...." എന്ന്‌ വിളിച്ചാള്‍ നമ്മുടെ ദേവന്‍ വിളികേള്‍ക്കുന്നതെങ്ങനെയെന്ന്‌ ഏവൂരാന്‍ ഇന്ന്‌ ഇവിടെ വിവരിച്ചിരിക്കുന്നു.

 
At Mon May 14, 11:20:00 PM 2007, Blogger Aardran said...

ഞാനീലോകത്ത് പുതിയ ആളാണ്
ഒന്നു വന്നു നോക്കെഡോ

 
At Sat May 19, 02:42:00 PM 2007, Blogger ..::വഴിപോക്കന്‍[Vazhipokkan] said...

Mangunna malayala bhashake, blogukal velicham pakarununde, theerchayayum. Bhasha padanam angine enkilum mechapedate..

 
At Sat Aug 04, 08:06:00 PM 2007, Blogger കാര്‍ട്ടൂണിസ്റ്റ് said...

വക്കാരിമസ്താന്‍,

ഒന്നിനും വേണ്ട്യല്ല. ആ ഇ-മെയില്‍ ഐഡിയും ഒരു വ്യാക്ത ചിത്രവും അയയ്ക്കുമോ എന്നു ചോദിയ്ക്കാനാണ്. ചിത്രംതരാതിരിയ്ക്കാതിരിയ്കാനാവാതെ പോകാമൊ !
സജ്ജീവ്

 
At Tue Sep 04, 10:59:00 AM 2007, Blogger reanuka said...

kurea keattittundu...please visit me at malayalamwikipedia.blogspot.com

 
At Wed Oct 03, 09:21:00 PM 2007, Blogger SV Ramanunni said...

kfihygklചര്‍ച്ച വേണ്ട വിഷയം തന്നെ.മംഗ്ളീഷ് എഴുതാനറിയാത്തവര്‍ നിരക്ഷരരാകുന്ന കാലം വിദൂരമല്ല.

 
At Thu Nov 08, 06:29:00 PM 2007, Blogger അമൃതാ വാര്യര്‍ said...

സാഹിത്യത്തിനും സിനിമയ്ക്കുമൊന്നും ഭാഷയെയോ പ്രയോഗത്തെയോ പുതുതായി സൃഷ്ടിക്കാന്‍ സാധ്യമല്ല. ഭാഷയിലുള്ളവ എടുത്ത്‌ ഉപകരിക്കാന്‍ മാത്രമെ സാധിക്കൂ..
മറ്റു ഭാഷകളുടെ ആദേശം ഭാഷയെ തളര്‍ത്തില്ല... എന്നാല്‍ മറുഭാഷ കയ്യേറ്റം നടത്തുന്നത്‌ ഭാഷയുടെ ചൈതന്യത്തെ നശിപ്പിച്ചേക്കും. ..
ഭാഷ വളരണമെങ്കില്‍ അത്‌ വാമൊഴിയായും വരമൊഴിയായും നിലനില്‍ക്കണം... തീര്‍ച്ചയായും അത്‌ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നിര്‍ണ്ണായക ഘടകമാണെന്നാണ്‌ എന്റെ അഭിപ്രായം.

 
At Thu Dec 13, 05:18:00 PM 2007, Blogger സാക്ഷരന്‍ said...

ഭാഷ വളരുന്നൂ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശൈക്കുന്നത്‌. അങ്ങിനെ ഒന്നില്ല തന്നെ. ഏറ്റവും നല്ല സാഹിത്യമുള്ള ഭാഷയാണോ വലിയ ഭാഷ? ഏറ്റവും ആളുകള്‍ സംസാരിക്കുന്ന ഭാഷയാണോ വലീയ ഭാഷ. എളിമയല്ലേ ഏറ്റവും വലിയ വലിപ്പം. നമുക്ക്‌ ചെറുതായി വലുതാകാം.

 
At Tue Apr 01, 05:11:00 AM 2008, Blogger maramaakri said...

http://maramaakri.blogspot.com/2008/03/separated-at-birth.html

 
At Sun Sep 20, 03:38:00 AM 2009, Anonymous Anonymous said...

Bhashayodulla sneham ano mashiney oru blogger akkyadhu mattu paladhum illey adhondhu basha valarunnundho ennokkey mudy ezha keery nokkandha karyam undho

basha valarthanam ennullavarkku pencilum penayum kadalasum okkey upayogikkan ulla soukaryam eppazhum undhallo avaradhu vruthy aye cheyyunnum undhu .namukku ippo ulladhu kondhu onam poley kazhinjhal porey

 
At Fri Nov 20, 03:16:00 PM 2009, Blogger പാതിരാമഴ said...

hei, vakarimashta, njan ningal Padicha naattilekku pokuva. Hiroshimailekk.... athey kurach samsayam undaayirunnu, chodikkan.. pattumenkil anukutty79@gmail enna mail id lekku onnu eshuthaamo?

 
At Sat Nov 27, 08:31:00 PM 2010, Blogger കാഡ് ഉപയോക്താവ് said...

ഞാൻ ചിന്തിക്കുന്ന ഭാഷ മലയാളമാണ്‌. പഠിച്ചതും മലയാളം മീഡിയം. പക്ഷെ ഉപരിപഠനം ആംഗലേയം. പണിയെടുക്കുന്നിടത്ത് മറ്റൊന്ന്, എന്തു ചെയ്യാം , ഇപ്പോൾ അവിയൽ ഭാഷ മാത്രമെ അറിയൂ.
ഇനിയും വരാം. നന്ദി.


ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

 

Post a Comment

Links to this post:

Create a Link

<< Home