Monday, December 04, 2006

ഗ്രാഫിന്റെ നോര്‍മലൈസേഷന്‍ എന്താണെന്നറിയാമോ?

എന്താണ് നോര്‍മലൈസേഷന്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ?-പ്രധാനമായും ഗ്രാഫുകളുടെ കാര്യത്തില്‍.

ഞാന്‍ വായിച്ചതില്‍നിന്നും മനസ്സിലായത് എനിക്ക് രണ്ട് ഗ്രാഫുകള്‍; രണ്ടിന്റെയും ഡാറ്റാ, രണ്ട് വ്യത്യസ്ത രീതിയില്‍ എടുത്തത്; അവ രണ്ടും താരതമ്യം ചെയ്യണമെങ്കില്‍ അവ നോര്‍മലൈസ് ചെയ്യണം-ഇത് ശരിയാണോ?

ആണെങ്കില്‍ രണ്ട് ഗ്രാഫുകള്‍ എങ്ങിനെയാണ് നോര്‍മലൈസ് ചെയ്യുന്നത്? ഏതെങ്കിലും ഒരു പോയിന്റ് 1 ആക്കി, അത് 1 ആക്കാന്‍ ഏത് സംഖ്യ (ഡാറ്റ) കൊണ്ട് ഡിവൈഡ് ചെയ്‌തോ, അതുകൊണ്ട് തന്നെ രണ്ട് ഗ്രാഫുകളുടെയും മൊത്തം ഡാറ്റയും ഡിവൈഡ് ചെയ്ത്, അങ്ങിനെയുണ്ടാകുന്ന ഗ്രാഫുകള്‍ താരതമ്യം ചെയ്യുന്നതാണോ?

അതോ അല്ലേ?

അറിയാവുന്നവര്‍ സൌകര്യം പോലെ പറഞ്ഞുതന്നാല്‍ വളരെ ഉപകാരം. ഗൂഗിള്‍ മുഴുവന്‍ തപ്പിയിട്ടും നോര്‍മലൈസ് ചെയ്തു എന്ന് പറയുന്നതല്ലാതെ എങ്ങിനെ ചെയ്തു എന്ന് കിട്ടിയില്ല.

ഞാന്‍ പ്രധാനമായും ഗ്രാഫുകളുടെ (സ്പെക്ട്രോസ്കോപ്പി മുതലായവ) നോര്‍മലൈസേഷന്‍ ആണ് ഉദ്ദേശിച്ചത്. ഏത് നോര്‍മലൈസേഷന്റെ വിശദീകരണം ആയാലും കുഴപ്പമില്ല. നോര്‍മലൈസേഷന്റെ ബേസിക് കണ്‍‌സെപ്റ്റും എനിക്ക് ശരിക്കെന്നല്ല, ഒട്ടും അറിയില്ല.

വളരെ നന്ദി.

8 Comments:

At Mon Dec 04, 03:54:00 am 2006, Blogger myexperimentsandme said...

സംശയബ്ലോഗ് കമന്റുകള്‍ പിമ്മൊഴിയില്‍ വരുന്നുണ്ടോ എന്നൊരു സംശയം. അതുകൊണ്ട് മാത്രം.

 
At Mon Dec 04, 04:31:00 am 2006, Blogger ദിവാസ്വപ്നം said...

വക്കാരി ഭായ്

ശരിയാണ്. പക്ഷേ എങ്ങനെയാണ് ചെയ്യുന്നതെന്ന് മറന്നു പോയി. ഇ.എസ്.പി.എന്നില്‍ ജോലി ചെയ്തിരുന്നപ്പോള്‍ റീജിയണല്‍ സെയിത്സ് മാനേജര്‍മാരുടെ പെര്‍ഫോര്‍മന്‍സ് അസ്സസ്മെന്റിനു വേണ്ടി ഈ ടെക്നിക് ഉപയോഗിച്ചിരുന്നു. ഇവിടെ വന്നതിന് ശേഷം ഇത് ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

നോര്‍മലൈസേഷന്റെ മുഴുവന്‍ ഉപയോഗവും ഞങ്ങള്‍ utilize ചെയ്തിരുന്നോയെന്ന് എനിക്കറിയില്ല. താരതമ്യേന ഈസിയായ ഒരു മെഥേഡാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്.

ഞാന്‍ കമ്പ്ലീറ്റ് തന്മാത്രയായെന്നാണ് തോന്നുന്നത്. ഓര്‍മ്മ വരുന്നെങ്കില്‍ ഇവിടെ ഇടാം.

 
At Mon Dec 04, 04:41:00 am 2006, Blogger myexperimentsandme said...

ദിവാ, വളരെ വളരെ വളരെ നന്ദി. ഓര്‍മ്മ കിട്ടുകയാണെങ്കില്‍, സൌകര്യം പോലെ ഒന്ന് പറഞ്ഞ് തന്നാല്‍ മതി. നന്ദി, ഒരിക്കല്‍ കൂടി.

 
At Mon Dec 04, 04:42:00 am 2006, Blogger ദിവാസ്വപ്നം said...

In another usage in statistics, normalization refers to the division of multiple sets of data by a common variable in order to negate that variable's effect on the data, thus allowing underlying characteristics of the data sets to be compared.

from wiki

 
At Mon Dec 04, 07:44:00 am 2006, Blogger വിശ്വപ്രഭ viswaprabha said...

വക്കാരീ,
എനിക്കൊന്നു മെയില്‍ ചെയ്യൂ പ്ലീസ്!
viswaprabha അറ്റ് ജീമെയില്‍.കോം

Context കൃത്യമായി പറഞ്ഞാല്‍ (അല്ലെങ്കിലും ഉപകാരം വരും) ഞാന്‍ ഒന്നു രണ്ടു പുസ്തകം അയച്ചുതരാം.

Michael F. Ashby, David R. H. Jones ഒക്കെ ഉപയോഗിക്കാറുണ്ടോ?

 
At Wed Apr 11, 09:26:00 am 2007, Blogger :: niKk | നിക്ക് :: said...

ങെ! :O

 
At Sat May 23, 02:42:00 pm 2009, Anonymous Anonymous said...

You have two datasets which makes two graphs, right?
Find the largest data from first data set and divide all the numbers in that dataset with the largest number.
If your first set is {22, 33, 56, 78} divide everything by 78. Do the same with 2nd data set. If the second set is {2, 7, 6.4, 3 }, you would divide everything by 7.
now in both sets, values will be between 0 and 1 - easier to compare, na?

 
At Mon Sept 20, 08:04:00 pm 2010, Anonymous Ravi said...

enikku tonnunnathu, 2 graphum ore poleyakkuka - i mean structure same aakuka - compare cheyyavunathu poleyakkuka...

ascending orderil vakkuka ennu prayunnathu oru tarathilulla normalization aano?

 

Post a Comment

<< Home